അഖിൽ മാരാർ, ജോജു ജോർജ്ജിനൊപ്പം അഖിൽ മാരാർ
ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്ത ജോജു ജോര്‍ജ്ജിനെ പിന്തുണച്ച് സംവിധായകന് അഖില്‍ മാരാര്‍. നീയൊക്കെ പണക്കാരനല്ലേ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലൊരാള്‍ ജോജുവിനോട് ചോദിച്ചിരുന്നു. അതെ ഞാന്‍ പണമുണ്ടാക്കിയത് അധ്വാനിച്ചിട്ടാണെന്ന് ജോജു മറുപടിയും നല്കി. കുറെ മനുഷ്യര്‍ കാശുണ്ടാക്കിയത് കൊണ്ടാണ് സമരം ചെയ്യാന്‍ റോഡുണ്ടായതെന്നും കുറെ പാവങ്ങള്‍ക്ക് പെന്ഷന് കൊടുക്കാനും കിറ്റ് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നതെന്നും അഖില്‍ മാരാര്‍ കുറിച്ചു.
അഖില്‍ മാരാരുടെ കുറിപ്പ്
നിനക്ക് കാശുണ്ടായിട്ടാടാ....
ഇന്ന് കേട്ട ഒരു മഹത് വചനം..
അതെ കാശുണ്ടായിട്ടാണ്.. കുറെ മനുഷ്യര്‍ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാന്‍ റോഡുണ്ടായത്..
കുറെ പാവങ്ങള്‍ക്ക് പെന്ഷന് കൊടുക്കാനും കിറ്റ് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നത്.. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടൊ .. ബക്കറ്റ് എടുത്ത് തെരുവില്‍ ഇറങ്ങിയിട്ടൊ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത് സ്വന്തം കഴിവില്‍ വിശ്വസിച്ചു ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്നം കൊണ്ട് നേടി എടുത്തതാണ് പണം..
അപ്പോള്‍ അതിനെ ബഹുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുശ്ചിക്കരുത്.. പാവപ്പെട്ടന് ഒരു മാസം പെട്രോള്‍ ഡീസല്‍ ആയി പരമാവധി 2000 ,3000 കളയുമ്പോള്‍ പണം ഉള്ളവന് 20000,30000 കളയും.. അതിന്റെ സിംഹ ഭാഗവും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ആണ്..
അവന് കാശ് നികുതി ആയി നല്‍കുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നത്.. ഇനി നിയൊക്കെ തല്ലി പൊളിച്ച ജോജു ചേട്ടന്റെ range rover diffender 28%gst യും 20%റോഡ് ടാക്സും അടച്ചിട്ടാണ് അയാള്‍ വാങ്ങിയത് കുറഞ്ഞത് 50 ലക്ഷം രൂപ സര്‍ക്കാരില്‍ എത്തി..
ഒന്നല്ല കോടികള്‍ വില വരുന്ന 6 വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്.. അതെല്ലാം വാങ്ങിയത് ഇത്പോലെ ലക്ഷങ്ങള്‍ നികുതി അടച്ചിട്ടാണ്..
അത് പോലെ ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഇന്‍കം ടാക്സും gst യും അടയ്ക്കും.. എന്റെ സിനിമയില്‍ അഭിനയിച്ചതിനു 10.80 gst 6 ലക്ഷം ഇന്‍കം ടാക്സ് ചേര്‍ത്തു 16.80 ലക്ഷം സര്‍ക്കാരില്‍ അദ്ദേഹം അടച്ചിട്ടുണ്ട്... ഇത്തരത്തില്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ നികുതി ആയി അദ്ദേഹം അടയ്ക്കുന്നു.. സാധാരണക്കാരനെ നിയൊക്കെ രക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഇവരൊക്കെ രക്ഷിക്കുന്നു..
അത് കൊണ്ട് തന്നെ ആത്മാര്‍ഥമായി ഹൃദയത്തില്‍ കൈവെച്ചു അയാള്‍ക്ക് പറയാം.. എന്ത് അലമ്പു പരുപാടി ആണ് നിയൊക്കെ നടു റോഡില്‍ കാണിക്കുന്നതെന്ന്.. തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുമ്പോള്‍ ഇവിടെ ഉള്ള എല്ലാ ജനങ്ങളും കഴുതകള്‍ ആണെന്ന് കരുതി മുന്നോട്ട് പോവരുത്..
Cintent Highlights: Joju George congress strike controversy, Akhil Marar director supports actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..