ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്നപുതിയ ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ പുരോഗമിക്കുന്നു. മലയാളി നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നടന്‍ ജോജുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി താരം മുടി നീട്ടിവളര്‍ത്തിയിരിക്കുകയാണ്..
ലണ്ടനിലെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് ഐശ്വര്യയ്ക്കും ധനുഷിനും സംവിധായകനുമൊപ്പമുള്ള സെല്‍ഫിയും ജോജു പങ്കുവച്ചിട്ടുണ്ട്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് സുരുളി എന്നാണ് ചിത്രത്തിന്റെ പേര്.
ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനെന്നാണ് പൊതുവെ കാര്‍ത്തിക്കിന് തമിഴ്നാട്ടിലെ പേര്. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.
Content highlights : Joju George Aishwarya Lekshmi Dhanush In Karthik Subbaraj Tamil Movie Shooting Progress in London