Johnny Depp as Jack Sparrow
പൈരേറ്റ്സ് ഓഫ് ദ കരിബീയനില്‍ ജോണി ഡെപ്പ് തിരികെ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍. മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ജോണി ഡെപ്പിന് അനുകൂലമായതോടെ പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിലേക്ക് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്നി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ വാസ്തവമല്ലെന്നാണ് നടന്റെ വക്താവ് പറഞ്ഞത്. മാത്രവുമല്ല ഡിസ്നിയുമായി സഹകരിക്കാന്‍ തല്ക്കാലം ഡെപ്പിന് താല്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.
ഹേര്‍ഡ് ഡെപ്പിനെതിരേ ഗാര്‍ഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തില്‍ നടനെ ഡിസ്നിയടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ് എന്ന ചിത്രമായിരുന്നു പൈരേറ്റ്സ് ഓഫ് കരീബിയനിലെ അവസാന ചിത്രം. ഡെപ്പിനെ ഒഴിവാക്കിയെങ്കിലും ജാക് സ്പാരോ എന്ന കഥാപാത്രമായി മറ്റൊരു നടനെ കണ്ടെത്തുന്നത് ഡിസ്നിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഡെപ്പിന് പകരം മറ്റൊരാളെ കണ്ടെത്താനാകില്ലെന്നാണ് ജാക്ക് സ്പാരോ ആരാധകരുടെ പക്ഷം.
ഡെപ്പിന് പൈരേറ്റ്സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയില്‍ ഇനി അഭിനയിക്കാനായേക്കുമെന്ന് ഡിസ്നിയുടെ മുന്‍ എക്സിക്യൂട്ടീവ് മാനനഷ്ടക്കേസിന്റെ വിധി വന്നതിന് ശേഷം പറഞ്ഞിരുന്നു. ''അദ്ദേഹത്തിന്റെ കരിയര്‍ പൂര്‍വ്വാധികം ശക്തിയിലേക്ക് തിരിച്ചുവരും. ജാക് സ്പാരോയായി ജോണി ഡെപിനെ വീണ്ടും കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഈ വിധി നല്‍കുന്നത്. ബോക്സ് ഓഫീസിലും ഈ മാറ്റം ഒരുപാട് ഗുണം ചെയ്യും''- മുന്‍ ഡിസ്നി എക്സിക്യൂട്ടീവ് പറഞ്ഞു.
വിചാരണ വേളയില്‍ പോലും പൈരേറ്റ്സ് ഓഫ് ദ കരീബിയനുമായി സംബന്ധിച്ച ചോദ്യം ഡെപ്പിന് അഭിമുഖീകരിക്കേണ്ടി വന്നു. ഹേര്‍ഡിന്റെ അഭിഭാഷകന് ബെഞ്ചമിന്‍ റൊട്ടന്‍ബോണാണ് ചോദ്യമുന്നയിച്ചത്. 300 മില്യണ്‍ ഡോളറുമായി ഡിസ്നി വരികയാണെങ്കില്‍ പോലും, പൈരേറ്റ്സ് ഓഫ് കരീബിയനില്‍ ഡിസ്നിക്കൊപ്പം തിരികെ പോയി പ്രവര്‍ത്തിക്കാന്‍ ഈ ഭൂമിയിലെ യാതൊന്നും നിങ്ങളെ അനുവദിക്കില്ല, ശരിയല്ലേ എന്നായിരുന്നു അഭിഭാഷകന് ചോദിച്ചത്. അതെ, ശരിയാണ് എന്നാണ് ജോണി ഡെപ് പറഞ്ഞത്. ഡിസ്നി ആഗ്രഹിച്ചാലും താനിനി മടങ്ങിവരാന്‍ സാധ്യതകളില്ലെന്ന സൂചനയാണ് അന്ന് ഡെപ്പ് നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..