ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ചു കയറി. നടന്റെ ഹോളിവുഡ് ഹില്‍സിലെ വസതിയിലാണ് സംഭവം. വീടിന്റെ മതില്‍ ചാടി വാതില്‍ തല്ലിപ്പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്. 

അയല്‍ക്കാരാണ് സംഭവം കണ്ടത്. അജ്ഞാതനായ ഒരാള്‍ നടന്റെ വീട്ടില്‍ കയറിയെന്നും അയാള്‍ അവിടെ ചുറ്റിക്കറങ്ങി നടക്കുന്നുവെന്നും പോലീസില്‍ അറിയിച്ചു.

പോലീസ് എത്തിയപ്പോള്‍ ഇയാള്‍ കുളിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അനുസസരിച്ചില്ല. ഒടുവില്‍ പോലീസ് ബലംപ്രയോഗിച്ച് വാതില്‍ തുറക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

വീട്ടില്‍ കയറിയ ഉടനെ ഇയാള്‍ ആദ്യം ചെയ്തത് നടന്റെ മദ്യശേഖരത്തില്‍ നിന്ന് ആവോളം മദ്യം അകത്താക്കുകയായിരുന്നു. പിന്നീടാണ് ജോണി ഡെപ്പിന്റെ കിടപ്പുമുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ പോയത്. വീടില്‍ അതിക്രമിച്ചു കയറിയതിനും വാതില്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു.

Content Highlights: Unidentified man breaks into  Johnny Depp's house and takes bath drinks alcohol