ഡെപ്പ് മുന്നോട്ട് പോകുമ്പോള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ പിറകോട്ട് പോകുന്നു; ആംബര്‍ ഹേര്‍ഡ്


ജോണി ഡെപ്, അംബർ ഹേഡ്‌

മാനനഷ്ടക്കേസിലെ വിധിയ്ക്ക് ശേഷം ജോണി ഡെപ്പ് ആദ്യമായി ഒരു ടിക്ക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങളോളം തനിക്ക് പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറയുകയാണ് ഡെപ്പ്. വിചാരണയ്ക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുന്ന എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി ആരാധകര്‍ നില്‍ക്കുന്നതും ഡെപ്പ് വേദിയില്‍ ഗിത്താര്‍ വായിക്കുന്നതും കോര്‍ത്തിണക്കിയാണ് വീഡിയോ ഒരുക്കിയത്.

നമ്മള്‍ എല്ലായിടത്തും ഒരുമിച്ചുണ്ടായിരുന്നു, നമ്മളൊന്നിച്ചാണ് എല്ലാത്തിനും സാക്ഷികളായത്. നമ്മള്‍ ഒരേ വഴിയിലൂടെ നടന്നു. നമ്മള്‍ എല്ലാ ശരിയായ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്തത്. ഇനി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം- ജോണി ഡെപ്പ് കുറിച്ചു.

ജോണി ഡെപിന്റെ സന്ദേശത്തോട് മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ഡ് പ്രതികരിച്ചു. ഒരു പ്രതിനിധി വഴി അമേരിക്കന്‍ മാധ്യമത്തോടായിരുന്നു ഇവരുടെ പ്രതികരണം. ജോണി ഡെപ്പ് മുന്നോട്ട് പോകുമ്പോള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ പിറകോട്ട് സഞ്ചരിക്കുന്നു. ഈ കോടതിവിധി ഗാര്‍ഹിക പീഡനത്തിന് ഇരയായവരെ നിശബ്ദരാക്കുന്നു- ആംബര്‍ ഹേര്‍ഡ് പറഞ്ഞു.

ഡെപിന്റെ ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിന്റെ അന്തിമവിധിയാണ് മെയ് 31 ന് പുറത്ത് വന്നത്. വിചാരണയില്‍ ആറാഴ്ചത്തെ സാക്ഷി വിസ്താരം, ക്രോസ് വിസ്താരം എന്നിവയ്ക്കു ശേഷം ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്. ആംബര്‍ ഹേര്‍ഡ് ജോണി ഡെപിന് 15 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യുഎസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയാണ് വിധിച്ചു. ഡെപിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് പിഴയൊടുക്കേണ്ടത്.

Content Highlights: Johnny Depp, tik tok debut video Message Amber Heard, defamation case verdict

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented