ആംബര്‍ ഹേര്‍ഡിന് ഇത്രയും തുക ജോണി ഡെപിന് നല്‍കാന്‍ കഴിയില്ല- അഭിഭാഷക


കോടതിയിൽ വിചാരണയ്ക്കിടെ ജോണി ഡെപ്പും ആംബർ ഹേഡും | Photo: AP

മാനനഷ്ടക്കേസില്‍ ഹോളിവുഡ് നടന്‍ ജോണി ഡെപിന് അനുകൂലമായി വിധി വന്ന പശ്ചാത്തലത്തില്‍ എതിര്‍കക്ഷിയായ ആംബര്‍ ഹേഡിന് അത്രയും പണം നല്‍കാനാകില്ലെന്ന് നടിയുടെ അഭിഭാഷക. കഴിഞ്ഞ ദിവസമാണ് കേസില്‍ വിധി വന്നത്. ഡെപ്പിന് ഒരുകോടി ഡോളര്‍ (ഏകദേശം 77.5 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.

ഹേഡിന് അത്രയും തുക നല്‍കാന്‍ സാധിക്കില്ലെന്ന് അഭിഭാഷക എലേന്‍ ബ്രെഡെകോഫ് പറഞ്ഞു. മേല്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ആംബര്‍ ഹേഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്നായിരുന്നു ജോണി ഡെപ്പിന്റെ പരാതി. അതേസമയം, ഡെപ്പിന്റെ അഭിഭാഷകന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ആംബര്‍ ഹേഡിനും അപകീര്‍ത്തിയുണ്ടാക്കിയെന്ന് വെര്‍ജീനിയ കോടതിയിലെ ന്യായാധിപര്‍ വിലയിരുത്തി. ജോണി ഡെപ്പ് നഷ്ടപരിഹാരമായി 20 ലക്ഷം ഡോളര്‍ (ഏകദേശം 15.5 കോടി രൂപ) നല്‍കണം.

Also Read

'എന്റെ ജീവിതം, കരിയർ എല്ലാം തകിടം മറിച്ചു, ...

'യഥാർഥ വണ്ടർ വുമൺ'; ഡെപിന്റെ വിജയത്തിന് ...

2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബര്‍ ഹേഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ കേസിനുപോയി. അഞ്ചുകോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നല്‍കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.

അടുത്തകാലത്ത് അമേരിക്കയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി കേസാണിത്. വിചാരണ തത്സമയം സംപ്രേഷണം ചെയ്യുകകൂടി ചെയ്തതോടെ സാമൂഹികമാധ്യമങ്ങളില്‍ സമാന്തര വിചാരണയും നടന്നു. ഡെപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഹേഡ് കോടതിയില്‍ ഉന്നയിച്ചത്. ഹ്രസ്വകാല ദാമ്പത്യത്തിലുടനീളം താന്‍ കടുത്ത ശാരീരിക, മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേഡ് വാദിച്ചു. ഡെപ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറഞ്ഞു. എന്നാല്‍, ഡെപ്പ് ആരോപണങ്ങളെല്ലാം തള്ളി. ഹേഡിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ സാധിച്ചതോടെ വിധി ഡെപ്പിന് അനുകൂലമായി. ലേഖനത്തിലെ മൂന്ന് പരാമര്‍ശങ്ങള്‍ വ്യക്തിഹത്യയാണെന്ന് ന്യായാധിപര്‍ അംഗീകരിച്ചു.


Content Highlights: Johnny Depp Defamation verdict, Amber Heard, Elaine Bredehoft attorney of Actress

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Army

1 min

നാല് ദിവസം, 94000 അപേക്ഷകര്‍: അഗ്നിപഥിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴുക്ക്

Jun 27, 2022

Most Commented