ജോണി ഡെപ് എന്നെ തള്ളിയിട്ടിട്ടില്ല; അംബര്‍ ഹേഡിന് വിനയായി നടന്റെ മുന്‍കാമുകിയുടെ മൊഴി


ജോണി ഡെപ്, കേറ്റ് മോസ്, അംബർ ഹേഡ്‌| AP

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയില്‍ നടന് അനുകൂല മൊഴിയുമായി മുന്‍കാമുകി കേറ്റ് മോസ്. മോഡലായ കേറ്റ് മോസുമായി 1994 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ ഡെപ് പ്രണയത്തിലായിരുന്നു. മോസിനെ ഡേപ് കോണിപ്പടയില്‍നിന്ന് തള്ളിയിട്ടിട്ടുണ്ടെന്നും അത് തന്നോട് ഒരു ഹോളിവുഡ് നടന്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു ഹേഡിന്റെ ആരോപണം. എന്നാല്‍, ഈ ആരോപണം പൂര്‍ണമായും മോസ് നിഷേധിച്ചു. താന്‍ വീണത് സത്യമാണെന്നും എന്നാല്‍ തനിക്ക് അന്ന് വൈദ്യസഹായം ഉറപ്പുവരുത്തിയത് ഡെപ് ആണെന്നും ഇവര്‍ പറഞ്ഞു.

മുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ കോണിയില്‍നിന്ന് താഴെ തെന്നി വീണു. ഞാന്‍ ഉറക്കെ കരഞ്ഞു. എന്റെ ശബ്ദം കേട്ട് ഡെപ് ഓടിവരികയും എന്നെയെടുത്ത് മുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. എന്നെ ഡെപ് ഒരിക്കലും തൊഴിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല- മോസ് പറഞ്ഞു.

Also Read

തന്നെ ശാരീരികമായി ഉപദ്രവിക്കരുതെന്ന് ഡെപ്പ്, ...

ഇലോൺ മസ്‌കുമായി ചേർന്ന് അംബർ ഹേഡ് വഞ്ചിച്ചു- ...

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോസ് മൊഴി നല്‍കിയത്. അതിന് ശേഷം ഡെപ് മോസിനെ നോക്കി പുഞ്ചിരിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആരോപണ- പ്രത്യാരോപണങ്ങളുമായി ഒരു മാസത്തിലേറെയായി ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണ തുടരുകയാണ്.
വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടര്‍ന്ന് ഹേഡിനെതിരേ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നല്‍കുകയും ചെയ്തു. എന്നാല്‍, ഹേഡ് എഴുതിയ ലേഖനം ഡെപിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ് തനിക്കെതിരേ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.

2015-ലാണ് ഡെപും ഹേഡും വിവാഹിതരാകുന്നത്. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

Content Highlights: Johnny Depp Amber Heard trial, Kate Moss, ex girlfriend says he didn't push her from stairs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented