image tweeted by anupam kher
മുംബൈ : സംവിധായകൻ ജോണി ബക്ഷി(82)അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു. കോവിഡ് 19 പരിശോധനയിൽ നെഗറ്റീവെന്നു കണ്ടെത്തിയിരുന്നു. സംസ്കാരം നടത്തി.
മൻസിലേം ഔർ ഭീ ഹേം, വിശ്വാസ്ഗട്ട്, രാവൺ, മേരാ ദോസ്ത് മേരാ ദുഷ്മൻ, ഭൈരവി, ഖജ്രാരേ, രാജേഷ് ഖന്ന നായകനായ ഖുദാ, ഹർജീത്ത്, പാപാ കെഹ്തേ ഹേ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായിരുന്നു. ശബാന ആസ്മി, അനുപം ഖേർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
Content Highlights :Johnny Bakshi veteran director passes away in mumbai
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..