
ജോൺപോൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
കൊച്ചി: മലയാളിക്ക് മറക്കാനാവാത്ത കഥകളെയും കഥാപാത്രങ്ങളെയും ബാക്കിവെച്ച് ജോൺപോൾ യാത്രയായി. മലയാള സിനിമയുടെ തിരക്കഥാജാതകം തിരുത്തിയ ജോൺപോളിന് കേരളം സ്നേഹാദരങ്ങളോടെ വിടചൊല്ലി.
ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ എളംകുളം സെയ്ന്റ് മേരീസ് സുനോറോ സിംഹാസനപ്പള്ളിയിലായിരുന്നു സംസ്കാരം.
ലിസി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഭൗതികശരീരം ഞായറാഴ്ച രാവിലെ എട്ടോടെ എറണാകുളം ടൗൺഹാളിലെത്തിച്ചു. വൈകുന്നേരം മൂന്നുമണിയോടെ എളംകുളം സെയ്ന്റ് മേരീസ് സുനോറോ സിംഹാസനപ്പള്ളിയിൽ എത്തിച്ച മൃതദേഹം, ശുശ്രൂഷകൾക്കുശേഷം നാലുമണിയോടെ സംസ്കരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി വ്യവസായ മന്ത്രി പി. രാജീവ്, മന്ത്രി സജി ചെറിയാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ജാഫർ മാലിക്കും അന്ത്യോപചാരമർപ്പിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..