ജോൺ എബ്രഹാം
തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി നടന് ജോണ്‍ എബ്രഹാം. ഒരു അഭിമുഖത്തിലാണ് ജോണ്‍ എബ്രഹാം ഇത് സംബന്ധിച്ച് സംസാരിച്ചത്. സല്മാന് ഖാന്, സഞ്ജയ് ദത്ത് തുടങ്ങിയവരെല്ലാം തെലുങ്ക്, കന്നട ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ജോണ്‍ എബ്രഹാമും ഒരു തെലുങ്കു ചിത്രത്തില്‍ വില്ലനായേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. താന്‍ പ്രാദേശിക ഭാഷാചിത്രത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു ജോണിന്റെ മറുപടി. ഇന്ത്യഡോട്ട്കോമിനോടായിരുന്നു പ്രതികരണം.
ഞാന്‍ ഹിന്ദി നടനാണ്. മറ്റുള്ള ഭാഷകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ സഹതാരമായി വേഷമിടാന്‍ താല്പര്യമില്ല. അന്യഭാഷ ചിത്രങ്ങളുടെ ഭാഗമാകാന്‍ മറ്റുള്ള നടന്മാര് ചെയ്യുന്നത് പോലെ തെലുങ്കിലോ പ്രാദേശിക ഭാഷകളിലോ എനിക്ക് അഭിനയിക്കാന്‍ താല്പര്യമില്ല- ജോണ്‍ എബ്രഹാം പറഞ്ഞു.
ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം അറ്റാക്ക് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ഏക് വില്ലന്‍ റിടേണ്‍സ്, പത്താന് തുടങ്ങിയവയാണ് ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.
അതേസമയം നിര്‍മാണത്തിലൂടെ ജോണ്‍ എബ്രഹാം മലയാള സിനിമയില്‍ ചുവടുവച്ചു കഴിഞ്ഞു. 'മൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്, അഭിരാം, സിനി എബ്രഹാം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: John Abraham Telugu Film, Regional Movies, Mike Malayalam Film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..