മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ ബോളിവുഡ് നടനും നിര്‍മാതാവുമായ ജോണ്‍ എബ്രഹാം. നിര്‍മാണ രംഗത്താണ് പാതിമലയാളിയായ ജോണ്‍ എബ്രഹാമിന്റെ അരങ്ങേറ്റം. നവാഗതാനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന മൈക്ക് എന്ന ചിത്രമാണ് ജോണ്‍ എബ്രഹാമിന്റെ മലയാളത്തിലെ ആദ്യ സംരംഭം.

ജെഎ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആഷിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. 

സിനിമയുടെ ചിത്രീകരണം ബുധനാഴ്ച മൈസൂരില്‍ ആരംഭിച്ചു. കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 

Content Highlights: John Abraham ventures into Malayalam cinema, Mike, Ranjith Sajeevan, Vishnu Prasad, Anaswara Rajan, Jinu Abraham