-
വിവാദങ്ങൾക്കുശേഷം ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങുന്നു. നിർമ്മാതാവ് ജോബി ജോർജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17ന്) കാലത്ത് ഏഴു മണിക്ക് റിലീസ് ചെയ്യും.
ജോബി ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
സ്നേഹിതരെ, നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ് ചെയ്തേ പറ്റു.. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രൈലെർ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിർമയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക..
ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആണ് ശരത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..