ജോ ആന്റ് ജോയുടെ ലൊക്കേഷനിൽ നിന്നും
മാത്യു, നസ്ലിന്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ജോ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു.
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അരുൺ ഡി ജോസ്,രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകരൻ,കല-നിമേഷ്സ താനൂർ, മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം- സുജിത്ത് സി എസ്, സ്റ്റിൽസ്-ഷിജിൻ പി രാജ്,പരസ്യക്കല-മനു ഡാവൻസി,എഡിറ്റർ- ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ-സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൾ ബഷീർ, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Jo And Jo Nikhila Vimal Naslin Mathew
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..