മാത്യു തോമസ്, നസ്ലിൻ, നിഖില വിമൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന 'ജോ ആൻഡ് ജോ'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

ചെറുപ്രായത്തിൽ വിവാഹിതനാവുന്ന മാത്യുവിൻറെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ജോണി ആൻറണി, സ്‍മിനു സിജോയ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ചെറുപ്രായത്തിൽ വിവാഹിതരായവരുടെ വീഡിയോകളിലൂടെ ടിക് ടോകിൽ ട്രെൻഡിങ്ങായി മാറിയ 'എള്ളോളം തരി പൊന്നെന്തിനാ' എന്ന ​​ഗാനത്തിന്റെ വരികളാണ് മിക്കവരും പോസ്റ്ററിന് കമന്റുകളായി നൽകുന്നത്.

അരുൺ ഡി ജോസ് ആണ് ചിത്രത്തിന് കഥയെഴുതി സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം രവീഷ് നാഥും ചേർന്നാണ് തിരക്കഥയും സംഭാഷണമൊരുക്കുന്നത്. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോ എന്നീ ബാനറുകളിലാണ് ചിത്രത്തിൻറെ നിർമ്മാണം. ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു.  ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. 

content highlights : Jo And Jo movie poster starring Naslen Mathew Nikhila Vimal Jhony Antony Sminu Sijo