രണ്ട് ജിമ്മിമാര്‍ തമ്മിലുള്ള അങ്കം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം ട്രെയ്‌ലര്‍

മിഥുന്‍ രമേശ്, ദിവ്യ പിളള എന്നിവരെ നായികാനായകന്മാരാക്കി ഗോള്‍ഡന്‍ എസ് പിക്‌ച്ചേഴ്സിന്റെ ബാനറില്‍ ശ്യാംകുമാര്‍,സിനോ ജോണ്‍ തോമസ് എന്നിവര്‍ നിര്‍മ്മിച്ച രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

ഹോളിവുഡ്  സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി ഒരു ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.

സുരാജ്  വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

സംഗീതം-എം.ജയചന്ദ്രന്‍, ഛായാഗ്രഹണം-അനില്‍ ഈശ്വര്‍, കഥ-അനൂപ് മോഹന്‍, തിരക്കഥ-ഷാനവാസ് അബ്ബാസ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented