വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന "എല്ലാം ശരിയാകും " ഈരാറ്റുപേട്ട മടാവിയിൽ ആരംഭിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചന്നാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ഡോക്ടർ പോൾ വർഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു. മാണി സി കാപ്പൻ എം എൽ എ,പി സി ജോർജ്ജ് എം എൽ എ,സെൻട്രൽ പിക്ച്ചേഴ്സ് ഷാജി, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആസിഫ്അലി, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്ന് എഴുതുന്നു. സിദ്ദിഖ്,കലാഭവൻ ഷാജോൺ,സുധീർ കരമന,ജോണി ഏന്റെണി,ജെയിംസ് ഏല്യ,ജോർഡി പൂഞ്ഞാർ,സേതുലക്ഷ്മി,മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടർ പോൾസ് എന്റർടെെയ്ൻമെന്റ് എന്നിവയുടെ ബാനറിൽ തോമസ് തിരുവല്ല, ഡോക്ടർ പോൾ വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായർ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം നൽകുന്നത്. എഡിറ്റർ-സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് പൂങ്കുന്നം,കല-ദിലീപ് നാഥ്, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസ്സാർ റഹ്മത്ത്, സ്റ്റിൽസ്-ലിബിസൺ ഗോപി,ഡിസെെൻ-റോസ് മേരി ലിലു,അസോസിയേറ്റ് ഡയറക്ടർ-രാജേഷ് ഭാസ്ക്കർ,ഡിബിൻ ദേവ്,അസിസ്റ്റന്റ് ഡയറക്ടർ-ഷാബിൽ ,സിന്റോ സണ്ണി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഉണ്ണി പൂങ്കുന്നം,ഷിന്റോ ഇരിങ്ങാലക്കുട,പ്രൊഡക്ഷൻ മാനേജർ-അനീഷ് നന്ദിപുലം, വിതരണം-സെൻട്രൽ പിക്ച്ചേഴ്സ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights : Jibu Jacob Rajisha Vijayan Asif Ali Movie Ellam Sariyakum Shooting started