ആസിഫ് അലിയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം ഫാമിലി എന്റർടെയ്നർ ആണെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. 

സെപ്റ്റംബർ 17ന് തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. 

ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ജോണി ആന്റണി,തുളസി ശിവമണി, സേതുലക്ഷ്മി, ബാലു വർ​ഗീസ്, കിച്ചു ടെല്ലസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.  ബി.കെ.ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ്. എഡിറ്റിംഗും നിർവ്വഹിക്കുന്നു.

content highlights : jibu jacob asif ali rajisha vijayan movie ellam sariyakum teaser