Asif Ali, Rajisha Vijayan
ആസിഫ് അലി- രജിഷ വിജയൻ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 17ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ജൂൺ 4ന് തീയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.
സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
content highlights : jibu jacob asif ali rajisha vijayan movie ellam sariyakum new release date september 17
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..