
സാജിത് ഖാൻ, ജിയാ ഖാൻ
സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാനെതിരേ ഗുരുതര ആരോപണവുമായി അന്തരിച്ച ജിയ ഖാന്റെ സഹോദരി. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലാണ് സഹോദരി കരീഷ്മ ഖാന്റെ വെളിപ്പെടുത്തല്‍.
ഒരു സിനിമയുടെ റിഹേഴ്സലിനിടയില്‍ ജിയയോട് മേല്‍ വസ്ത്രമൂരാന്‍ സാജിദ് ഖാന് ആവശ്യപ്പെട്ടുവെന്നും അത് ജിയയെ വേദനിപ്പിച്ചുവെന്നും അവര്‍ പറയുന്നു.
ജിയ തിരക്കഥ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സാജിദ് ഖാന് അവളോട് അങ്ങനെ ആവശ്യപ്പെട്ടത്. അര്‍ദ്ധനഗ്നയായി നില്ക്കാന് ആവശ്യപ്പെട്ടു. അവള് അന്ന് കരഞ്ഞു കൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. സിനിമയുടെ ഷൂട്ടിങ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇപ്പോള്‍ ഇതു പോലെയാണെങ്കില്‍ ഇനിയങ്ങോട്ട് എന്താകുമെന്നും ജിയ കരഞ്ഞുകൊണ്ട് പറഞ്ഞു. സിനിമയുടെ കരാറില്‍നിന്ന് പിന്മാറിയാല് സാജിദ് ഖാന് കേസ് കൊടുക്കുമെന്ന് ജിയ ഭയപ്പെട്ടു. അതുകൊണ്ട് അവള് ആ ചിത്രം പൂര്‍ത്തിയാക്കി- കരീഷ്മ പറഞ്ഞു.
സാജിദ് ഖാനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം ഉയരുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.
Content Highlights: Jiah Khan's sister Karishma accuses Sajid Khan of sexual misconduct asked to take off her clothes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..