Jeremy Renner: Photo by VALERIE MACON / AFP)
നെവാദ: മഞ്ഞു മാറ്റുന്നതിനിടെ ഗുരുതമായ പരിക്ക് പറ്റിയ ഹോളിവുഡ് താരം ജെറമി റെന്നറുടെ ശസ്ത്രക്രിയ കഴിഞ്ഞുവെന്ന് പബ്ലിസിസ്റ്റ് സാമന്ത മസ്ത്. നെഞ്ചിനും എല്ലുകള്‍ക്കും പരിക്കുണ്ടെന്നും അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമായതിനാല്‍ ഐ.സി.യുവില്‍ തന്നെയാണെന്നും സാമന്ത പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ജെറമിയുടെ കുടുംബം അദ്ദേഹത്തെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരോടും നഴ്സ്മാരോടും വളരെയേറെ നന്ദി പറയുന്നു. പരിക്ക് പറ്റിയ ശേഷം കൃത്യസമയത്ത് നടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച പോലീസിനോടും ഫയര്‍ ഫോഴ്സിനോടും കടപ്പാട് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് ലഭിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി- കുറിപ്പില്‍ പറയുന്നു.
രണ്ടുതവണ ഓസ്കര് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള നടനാണ് 51 വയസ്സുള്ള റെനെര്. ഹോക്ഐ, അവഞ്ചേഴ്സ്, ക്യാപ്റ്റന്‍ അമേരിക്ക, ദ ഹര്‍ട്ട് ലോക്കര്‍, ദ ടൗണ്‍, മിഷന് ഇംപോസിബിള്‍, അമേരിക്കന്‍ ഹസ്ല്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
നവാദയിലെ വാസ്ഹോയില് റെനെര്ക്ക് വീടുണ്ട്. പുതുവത്സരദിനത്തലേന്ന് വാസ്ഹോയില് കനത്ത മഞ്ഞുവീഴ്ചയായിരുന്നു. ഇവിടെയും സമീപ പ്രദേശങ്ങളിലുമുള്ള 35,000 വീടുകളില്‍ വൈദ്യുതിനിലച്ചു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുകാറ്റാണ് കഴിഞ്ഞയാഴ്ച അമേരിക്കയില്‍ വീശിയത്.
Content Highlights: Jeremy Renner actor out of surgery, snow ploughing accident, Hollywood actor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..