'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്' ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഫ്രീഡം ഫൈറ്റ്/ സ്വാതന്ത്ര്യ സമരം'എന്നു പേരിട്ടിരിക്കുന്ന ചിത്രം ആന്തോളജി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ജിയോ ബേബിക്കൊപ്പം മറ്റു നാല് സംവിധായകരുടെ ചിത്രങ്ങളും ചേര്‍ന്നതാണ് ആന്തോളജി. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 

കുഞ്ഞില മാസ്സിലാമണി, അഖില്‍ അനില്‍കുമാര്‍, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് ജിയോ ബേബിക്ക് പുറമേ ചിത്രത്തിന്റെ ഭാ​ഗമാവുന്ന സംവിധായകര്‍. 

ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്‍ണു രാജന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

പോയ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്  ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥാകൃത്തിനും ഉൾപ്പടെ മൂന്ന് പുരസ്‍കാരങ്ങളും ലഭിച്ചിരുന്നു.

content highlights : Jeo Babys to direct Anthology Movie titled Freedom Fight Joju Rajisha Srinda Rohini In lead roles