കിമ്മിനെ പോലെയാകാന്‍ മുടക്കിയത് 5 കോടി, 40 ശസ്ത്രക്രിയ; ഒടുവില്‍ സംഭവിച്ചത്


ജെന്നിഫർ പാംപ്ലോന, കിം കർദാഷ്യൻ| Photo Credit: https://www.instagram.com/p/Cf3j_TurpBi/?hl=en

സെലിബ്രിറ്റികളോടുള്ള ആരാധന അവരുടെ ആരാധകരെ വിചിത്രമായ ചില ചെയ്തികള്‍ക്ക് പ്രേരിപ്പിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കഥയാണ് ജെന്നിഫര്‍ പാംപ്ലോന എന്ന ബ്രസിലിയന്‍ നടിയും മോഡലുമായ ഇരുപത്തൊന്‍പതുകാരിക്ക് പറയാനുള്ളത്. അമരിക്കന്‍ ടെലിവിഷന്‍ താരവും മോഡലുമായ കിം കര്‍ദാഷ്യാനെപ്പോലെയിരിക്കാന്‍ 5 കോടി രൂപയാണ് ജെന്നിഫര്‍ മുടക്കിയത്. പക്ഷേ ഇപ്പോള്‍ തന്റെ മുന്‍രൂപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ജെന്നിഫര്‍.

29 വയസ്സിനുള്ളില്‍ 40 ലേറെ കോസ്മറ്റിക് സര്‍ജറികളാണ് കിമ്മിന്റെ രൂപത്തിനായി ജെന്നിഫര്‍ ചെയ്തത്. പന്ത്രണ്ട് വയസ്സുമുതല്‍ സെലിബ്രിറ്റികളെ അനുകരിക്കാന്‍ തുടങ്ങിയ ജെന്നിഫറിന്റെ സ്വപ്‌നമായിരുന്നു അതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അത് കിം എന്ന വിളി അലോസരപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണ് ജെന്നിഫറിന്റെ മനസ്സുമാറിയത്.

ആളുകള്‍ എന്നെ കിം എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരുന്നു. ഞാന്‍ പഠിച്ചതും ശ്രമിച്ചതുമെല്ലാം ഒരു വ്യവസായി എന്ന് പേരെടുക്കാനായിരുന്നു. അതെല്ലാം ചെയ്തിട്ടും ഫലമുണ്ടായില്ല. ഞാന്‍ കിമ്മിന്റെ അപര എന്ന പേരിലാണ് അറിയപ്പെട്ടത്.

ശസ്ത്രക്രിയ എനിക്ക് ഒരു ലഹരിയായിരുന്നുവെന്ന് തിരിച്ചറിയുന്നു. പക്ഷേ അതെനിക്ക് സന്തോഷമോ സംതൃപ്തിയോ നല്‍കിയില്ല. ഈ പ്രശസ്തിയെനിക്ക് ധാരാളം പണം നല്‍കി. പക്ഷേ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടമായി എന്ന് തിരിച്ചറിയുന്നു. കാറ്റേഴ്‌സ് ന്യസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ജെന്നിഫര്‍ പറയുന്നു

ഇസ്താംബുളിലെ ഒരു ഡോക്ടറുടെ കീഴില്‍ ചികിത്സ തേടിയിരിക്കുകയാണ് ജെന്നിഫറിപ്പോള്‍. പഴയരൂപം മടക്കി നല്‍കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 95 ലക്ഷം രൂപയാണ് അതിന് ചെലവുവരികയെന്ന് ജെന്നിഫര്‍ പറയുന്നു.

Content Highlights: Jennifer Pamplona actress model, spent $600K, look alike, Kim Kardashian Cosmetic surgery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented