ബെൻ അഫ്ളെക്ക്, ജെന്നിഫർ ലോപസ്
നടി ജെന്നിഫര്‍ ലോപ്പസും നടന് ബെന്‍ അഫ്ളെക്കും തമ്മിലുള്ള വിവാഹനിശ്ചം കഴിഞ്ഞു. ജെന്നിഫര്‍ ലോപ്പസ് തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്.
22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും വിവാഹിതരാകാന്‍ തീരുമാനിച്ചതായിരുന്നു. ഔദ്യോഗികമായി വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു.
ബെന്‍ അഫ്ളെക്കുമായി പ്രണയത്തിലാകുന്നതിന് മുന്‍പ് രണ്ട് തവണ ജെന്നിഫര്‍ വിവാഹം ചെയ്തിരുന്നു. ഈ രണ്ടു ബന്ധങ്ങളും വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. ബെന്‍ അഫ്ളെക്കുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ക്ക് ആന്റണിയെ വിവാഹം ചെയ്തു. 2014 വിവാഹമോചിതയായി.
2005 ല്‍ ബെന്‍ അഫ്ളെക്ക് നടി ജെന്നിഫര്‍ ഗാര്‍ണറിനെ വിവാഹം ചെയ്തു. 2018 ല്‍ ഇവര്‍ വിവാഹമോചിതരായി.
കഴിഞ്ഞ വര്‍ഷമാണ് ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ളെക്കും തമ്മിലുള്ള പ്രണയം വീണ്ടും മൊട്ടിട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ വീണ്ടുമൊന്നിക്കാന്‍ തീരുമാനിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകര്‍.
Content Highlights: Jennifer Lopez, Ben Affleck Are Engaged, 22 years, Hollywood News, Celebrity Couple
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..