ന്‍സ്റ്റഗ്രാമില്‍ ഗിന്നസ് റെക്കോഡ് ഇട്ട് ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണ്‍. താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം ആദ്യം പോസ്റ്റ് ചെയ്ത സെല്‍ഫിയാണ് ഇപ്പോള്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ലോകപ്രശസ്ത ടിവി സീരിസ് ആയ 'ഫ്രണ്ട്‌സി'ലെ സഹതാരങ്ങള്‍ ഒരുമിച്ചുള്ള സെല്‍ഫിയാണ് താരം ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രം. ഫ്രണ്ട്‌സിലെ താരങ്ങളായ കോര്‍ട്ട്‌നി കോക്‌സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെര്‍ എന്നിവരായിരുന്നു ജെന്നിഫറിന് ഒപ്പം സെല്‍ഫിയില്‍ ഉണ്ടായിരുന്നത്. 

'ഞങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഫ്രണ്ട്‌സ്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് റെക്കോഡ് ലൈക്കുകളും ഷെയറുകളും സ്വന്തമാക്കിയത്. ഒരു കോടി ഇരുപത് ലക്ഷത്തിലധികം ലൈക്കുകളാണ് ഒരു ദിവസം പിന്നിടുമ്പോള്‍ താരത്തിന്റെ സെല്‍ഫിക്ക് ലഭിച്ചിരിക്കുന്നത്. 

Jennifer Aniston

കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ ജെന്നിഫറിന്റെ ഫോളോവേര്‍സിന്റെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. വെറും അഞ്ച് മണിക്കൂര്‍ 16 മിനിറ്റില്‍ അത് പത്ത് ലക്ഷമായി മാറുകയും ചെയ്തു.

ഇതോടെ ഏറ്റവും വേഗത്തില്‍ പത്ത് ലക്ഷം ഫോളോവേര്‍സിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറി ജെന്നിഫര്‍ അനിസ്റ്റണ്‍. പ്രിന്‍സ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് മണിക്കൂര്‍ 45 മിനിറ്റിലാണ് പത്ത് ലക്ഷം ആരാധകരെ അവര്‍ നേടിയത്. 

ഇപ്പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് താരത്തെ പിന്തുടരുന്നത്.

Jennifer Aniston

Content Highlights : Jennifer Aniston Makes Guinness World Record with Instagram Debut Hollywood