ജെല്ലിക്കെട്ട്, ജൂതന്‍, പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളുടെ ഡിസൈനറായിരുന്ന ആര്‍ മഹേഷ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. തിരുവനന്തപുരം നേമം സ്വദേശിയാണ്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിന്റെ ഫസ്റ്റ്‌ലുക്കിലൂടെയാണ് മഹേഷ് പ്രശസ്തനാകുന്നത്. പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു. ഓള്‍ഡ് മങ്കസ് ടീമിലെ ചീഫ് ഡിസൈനറായിരുന്നു മഹേഷ്.
പുറത്തിറങ്ങാനിരിക്കുന്ന രാജീവ് രവിയുടെ തുറമുഖം, ഭദ്രന്‍ സംവിധാനം ചെയ്യുന്ന ജൂതന്‍, ടൊവിനോയുടെ പള്ളിച്ചട്ടമ്പി തുടങ്ങിയ ചിത്രങ്ങളുടെ ഫസ്റ്റ്‌ലുക്ക് ഡിസൈനുകള്‍ മഹേഷിന്റേതാണ്.
Content Highlights : jellikkettu movie poster designer R Mahesh passes away