Jeff Beck| Photo: Photo by KEVIN WINTER / GETTY IMAGES NORTH AMERICA / AFP)
ന്യൂയോര്‍ക്ക്: പ്രശസ്ത ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരത്തെത്തുടര്ന്നാണ് അന്ത്യമെന്ന് ബ്രിട്ടന് സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു.
1960-കളില്‍ പ്രമുഖ സംഗീതബാന്‍ഡായ യാര്ഡ്ബേര്ഡ്സിലൂടെയാണ് ഗിറ്റാര്‍ മാന്ത്രികനായി അരങ്ങേറ്റം. പിന്നീട് 'ജെഫ് ബെക്ക് ഗ്രൂപ്പ്' എന്ന പേരില്‍ പുതിയ ബാന്‍ഡ് രൂപവത്കരിച്ചു. പാശ്ചാത്യസംഗീതത്തിന്റെ നവീകരണത്തിലും മികച്ച സംഭാവനകള്‍ നല്കി. 1940-കളില്‍ ഉദയംചെയ്ത 'റിതംസ് ആന്‍ഡ് ബ്ലൂസ്' എന്ന ജനപ്രിയ സംഗീതശ്രേണിയുടെ വ്യാഖ്യാതാവുകൂടിയായിരുന്നു ബെക്ക്. 1944-ല്‍ ഇംഗ്ലണ്ടിലാണ് ജനനം. എട്ടുതവണ 'ഗ്രാമി' പുരസ്കാരവും രണ്ടുതവണ 'റോക്ക് ആന്‍ഡ് റോല് ഹാള്‍ ഓഫ് ഫെയിം' പുരസ്കാരവും നേടി.
Content Highlights: jeff beck English guitarist passed away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..