2020ലെ ജെ.സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ (ചിത്രം - സണ്ണി), നവ്യ നായരാണ് മികച്ച നടി (ചിത്രം - ഒരുത്തീ). രണ്ട് ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിവർ (സംവിധാനം-സിദ്ധാർഥ് ശിവ), ദിശ (സംവിധാനം-വി.വി.ജോസ്) എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. 

സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം - എന്നിവർ), മധു നീലകണ്ഠനാണ് മികച്ച ഛായാ​ഗ്രാഹകൻ (ചിത്രം - സണ്ണി).

മറ്റ് പുരസ്കാരങ്ങൾ

മികച്ച തിരക്കഥാകൃത്ത് - സിദ്ധിഖ് പറവൂർ, ചിത്രം - താഹിറ
മികച്ച എഡിറ്റർ - ഷമീർ മുഹമ്മദ്, ചിത്രം - സണ്ണി
മികച്ച സം​ഗീത സംവിധായകൻ - ​ഗോപി സുന്ദർ, ചിത്രം - ഒരുത്തീ
മികച്ച പശ്ചാത്തലസം​ഗീതം - എം.ജയചന്ദ്രൻ, ചിത്രം - സൂഫിയും സുജാതയും
മികച്ച ​ഗായകൻ - വിജയ് യേശുദാസ്, ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗായിക - സിതാര ബാലകൃഷ്ണൻ, ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച ​ഗാനരചയിതാവ് - അൻവർ അലി, ചിത്രം - ഭൂമിയിലെ മനോഹര സ്വകാര്യം
മികച്ച കലാസംവിധാനം - വിഷ്ണു എരുമേലി, ചിത്രം - കാന്തി
മികച്ച സൗണ്ട് ഡിസൈൻ - രം​ഗനാഥ് രവി, ചിത്രം - വർത്തമാനം
മികച്ച കോസ്റ്റ്യൂം - സമീറ സനീഷ്, ചിത്രം - സൂഫിയും സുജാതയും, ഒരുത്തീ
മികച്ച പുതുമുഖ നായകൻ - അക്ഷയ്, ചിത്രം - ദിശ
മികച്ച പുതുമുഖ നായിക - താഹിറ, ചിത്രം - താഹിറ
മികച്ച ബാലതാരം - കൃഷ്ണശ്രീ, ചിത്രം - കാന്തി


content Highlights : JC Daniel Foundation Film Award 2020 Jayasurya Best Actor Navya Nair Actress