ദുർഗ കൃഷ്ണ, ജോജു ജോർജ്ജ്
13ാ-മത് ജെ.സി ഡാനിയല്‍ ഫൗണ്ടേഷന് ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര് കെ സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച ചിത്രം. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്', എന്നീ സിനിമകളിലെ പ്രകടനത്തിന് ജോജു ജോര്‍ജിനാണ് മികച്ച നടനുള്ള പുരസ്കാരം. ഉടല് സിനിമയിലൂടെ ദുര്‍ഗ്ഗ കൃഷ്ണയാണ് മികച്ച നടിയായത്. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 'മധുര'ത്തിലൂടെ അഹമ്മദ് കബീര്‍ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്.
ഫാദര്‍ വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്ത 'ഋ' ആണ് മികച്ച രണ്ടാമത്തെ ചിത്രം, മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന് പറക്കട്ടെ), മികച്ച ഛായാഗ്രഹകന്-ലാല്‍ കണ്ണന് (ചിത്രം: തുരുത്ത്), മികച്ച തിരക്കഥാകൃത്ത്-ചിദംബരം എസ്. പൊതുവാള് (ജാന്‍ എ മന്), മികച്ച അവലംബിത തിരക്കഥ-ഡോ. ജോസ് കെ. മാനുവല്‍ (ഋ)ആര് ശരത്ത് അദ്ധ്യക്ഷനും, ശ്രീ, വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
Content Highlights: JC Daniel Foundation awards, Joju George, Durga krishna, Udal, Madhuram, Nayattu
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..