കൊവി‍ഡ് പ്രതിസന്ധിക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യയുടെ വെള്ളം. ജി.പ്രജേഷ് സെന്നാണ് സംവിധാനം. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം.

കണ്ണൂരിലെ ഒരു കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ.

സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ നിരവധി പുതുമുഖങ്ങളെയും ചിത്രത്തിൽ അഭിനയിപ്പിച്ചിട്ടുണ്ട്.

ഫ്രണ്ട്‍ലി പ്രൊഡക്ഷൻസിന് വേണ്ടി ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്നാണ് വെള്ളം നിർമിച്ചിരിക്കുന്നത്. ബാബു അന്നൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, പ്രിയങ്ക, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.

കോ പ്രൊഡ്യൂസർ ബിജു തോരണത്തേൽ, ഡിഒപി റോബി വർഗീസ്, സംഗീതം, പശ്ചാത്തലസംഗീതം ബിജിബാൽ, വരികൾ ബി.കെ ഹരിനാരായണൻ, നിതീഷ് നടേരി, ഫൗസിയ അബൂബക്കർ, എഡിറ്റർ ബിജിത്ത് ബാല, പ്രൊഡക്ഷൻ കൺട്രോളർ സുധർമൻ വള്ളിക്കുന്ന്, പ്രൊജക്ട് ഡിസൈൻ ബാദുഷ, ആർട്ട് അജയ് മാങ്ങാട്, കോ- റൈറ്റേഴ്സ്  ഷംസുദ്ദീൻ കുട്ടോത്ത് , വിജേഷ് വിശ്വം, സൗണ്ട് ഡിസൈൻ അരുൺ വർമ

മേക്കപ്പ് ലിബിൻ മോഹനൻ,കിരൺ രാജ്, കോസ്റ്റ്യൂം അരവിന്ദ് കെ.ആർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, അസോ. ഡയറക്ടർ ജിബിൻ ജോൺ, പിആർഓ എ.എസ് ദിനേശ്, സ്റ്റിൽസ് ലിബിസൺ ഗോപി, ഡിസൈൻ താമിർ ഓക്കെ, കൊറിയോഗ്രഫി സജ്ന നജാം, സംഘട്ടനം മാഫിയ ശശി.