
ടീസറിൽ നിന്നുള്ള ദൃശ്യം| Photo: https:||youtu.be|i7Hq_599b-k
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സണ്ണിയുടെ ടീസർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. സംശയം, ആശങ്ക, പ്രതീക്ഷ, സ്നേഹം, സഹതാപം, അനിശ്ചിതത്വം, ദുഖം, വേദന, നിരാശ, ദേഷ്യം തുടങ്ങിയ വിവിധ ഭാവങ്ങളിലൂടെയാണ് ജയസൂര്യയുടെ കഥാപാത്രം കടന്നുപോകുന്നത്. വെറും 30 സെക്കന്റ് ദെെർഘ്യമുള്ള ടീസർ മികച്ച അഭിപ്രായമാണ് നേടുന്നത്.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം മധു നീലകണ്ഠൻ. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു. എഡിറ്റർ-സമീർ മുഹമ്മദ്.
പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസെെനർ-സരിത ജയസൂര്യ, സ്റ്റിൽസ്-നിവിൻ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫൻ,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ, അസോസിയേറ്റ് ക്യാമറമാൻ-ബിനു, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Content Highlights: Jayasurya Sunny Movie Teaser, released, Ranjith Shankar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..