ജയസൂര്യയുടെ സ്‌നേഹക്കൂടിന്റെ രണ്ടാമത്തെ വീടും കൈമാറി


കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ -സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്.

നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽ ജയസൂര്യ കൈമാറുന്നു| ചിത്രം: മനു മുളന്തുരുത്തി

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള നടന്‍ ജയസൂര്യയുടെ 'സ്‌നേഹക്കൂട്' പദ്ധതിയുടെ രണ്ടാമത്തെ വീടും കൈമാറി. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍ -സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. ജയസൂര്യ തന്നെ നേരിട്ടെത്തി താക്കോല്‍ ഏല്‍പ്പിക്കുകയായിരുന്നു.

Jayasurya snehakoodu project house for homeless people second home built
ചിത്രം; മനു മുളന്തുരുത്തി

പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം. പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം.

Jayasurya snehakoodu project house for homeless people second home built
ചിത്രം; മനു മുളന്തുരുത്തി

Jayasurya snehakoodu project house for homeless people second home built
ചിത്രം; മനു മുളന്തുരുത്തി

സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് നിലവിലിപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം. രണ്ടു ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്ത്‌റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതിന്റെ നിര്‍മാണച്ചെലവ് ഏകദേശം ആറുലക്ഷം രൂപയോളം വരും.

Content Highlights: Jayasurya, snehakoodu project

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented