ഷാജി പാപ്പന്‍, ജോയ് താക്കോല്‍ക്കാരന്‍, മെന്റലിസ്റ്റ് ജോണ്‍... ലോക്ക്ഡൗണില്‍ ഇവരും തിരക്കിലാണ്


ലോക്ക്ഡൗണിനിടയില്‍ തോന്നിയ കൗതുകം ക്രിയാത്മകമായി അവതരിപ്പിക്കുകയാണ് ജയസൂര്യ

-

ര്‍ത്തിരിക്കുന്ന ഒരുപിടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ നടനാണ് ജയസൂര്യ. അദ്ദേഹത്തിന്റെ ജോയ് താക്കോല്‍ക്കാരനും റാവുത്തറും ഷാജി പാപ്പനും അക്ബറും മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്‌കോയുമെല്ലാം ഈ കൊറോണക്കാലത്ത് എന്ത് ചെയ്യുകയായിരിക്കും? അങ്ങനെ ലോക്ക്ഡൗണിനിടയില്‍ തോന്നിയ കൗതുകം ക്രിയാത്മകമായി അവതരിപ്പിക്കുകയാണ് താരം.

കഥാപാത്രങ്ങളെല്ലാം ലോക്ക്ഡൗണില്‍ തിരക്കിലാണെന്നാണ് ജയസൂര്യയുടെ കണ്ടുപിടിത്തം. ഓരോരുത്തരും എന്ത് ചെയ്യുന്നുവെന്ന് വീഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരിക്കുകയാണ് നടന്‍. മകന്‍ അദ്വൈത് ജയസൂര്യയാണ് വീഡിയോയുടെ എഡിറ്റിങ്.

'ഞാന്‍ ചെയ്ത ചില കഥാപാത്രങ്ങള്‍ കൊറോണ കാലത്ത് ഇപ്പോ എന്ത് ചെയ്യായിരിക്കും??? ചുമ്മാ ഒരു കൗതുകം... നോക്കാല്ലേ...', എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പ്രതികരണങ്ങളാണ് താരത്തിന് ലഭിക്കുന്നത്. ആശയം കലക്കി, ഇത് കലക്കി, പുലിവാല്‍ കല്യാണത്തിലെ ഹരികൃഷ്ണന്‍ പടക്കകട തുടങ്ങിയോ എന്നിങ്ങനെ നീളുന്നു പോസ്റ്റിന്റെ കമ്മന്റുകള്‍.

A post shared by actor jayasurya (@actor_jayasurya) on

Content Highlights: Jayasurya shares video on his creative work on his characters during lockdown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented