സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല- ജയസൂര്യ


Jayasurya| Photo: https://www.facebook.com/Jayasuryajayan/photos

ഷാർജ: ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാതാരം ജയസൂര്യ പറഞ്ഞു. സിനിമയിൽ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാചിത്രങ്ങളിൽ കാണുന്നതരത്തിൽ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലൻമാരെയോ മലയാളത്തിൽ അംഗീകരിക്കില്ല. ഓരോ സിനിമയുടെയും കഥാസന്ദർഭവും ക്യാമറയും എഡിറ്റിങുംവരെ മലയാളപ്രേക്ഷകർ വിലയിരുത്താറുണ്ട്. ഇത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇക്കാരണത്താൽ തന്നെ ബഹുഭൂരിപക്ഷം മലയാളസിനിമകളും അതിന്റെ മേക്കിങ്ങിൽ സൂക്ഷ്മത പുലർത്തുന്നുവെന്നും ജയസൂര്യ പറഞ്ഞു. 41-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സിനിമാ പ്രേക്ഷകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

ഈഗോ ഇല്ലാത്ത നല്ലകൂട്ടുകെട്ടിൽനിന്നും സൗഹൃദത്തിൽ നിന്നുമാണ് പലപ്പോഴും മികച്ചസിനിമകൾ പിറക്കുന്നത്. കൊണ്ടും കൊടുത്തും അഭിപ്രായങ്ങൾ സ്വീകരിച്ചും ചെയ്യുന്ന സിനിമാക്കൂട്ടുകൾ വേണം. മലയാളത്തിൽ മിക്കവാറും സൂപ്പർഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുള്ളത് മികച്ചസൗഹൃദത്തിൽ നിന്നാണ്. പ്രജേഷ് സെന്നിൽ നിന്ന് അത്തരം അനുഭവമാണുണ്ടായിട്ടുള്ളത്. വെള്ളംപോലുള്ള ജീവിതഗന്ധിയായ സിനിമയിലെ കഥാപാത്രംചെയ്തപ്പോൾ വേറിട്ട അനുഭവമാണുണ്ടായത്. നമുക്കിടയിൽ ജീവിക്കുന്ന കഥാപാത്രമാണ് മുരളി. ഈ കഥാപാത്രം നിരവധിപേർക്ക് പ്രചോദനമായെന്നറിഞ്ഞപ്പോൾ സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവമായി. ഇത് കുടുംബങ്ങളിൽ വലിയ ചലനങ്ങളുണ്ടാക്കി. നിരവധിപേർക്ക് മദ്യപാനം ഉപേക്ഷിക്കാൻ സഹായകമായി. ഒരാൾ മാറിയാൽ ഒരു കുടുംബമാണ് രക്ഷപ്പെടുന്നത്. അതുവഴി സമൂഹത്തിന് ഗുണമാവും. ഇത് ചെറിയകാര്യമല്ല.ജീവിക്കുന്ന കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണ്. വെള്ളത്തിലെ മുരളിയെ അവതരിപ്പിച്ചത് അദ്ദേഹത്തെ മറ്റുള്ളവരിൽനിന്ന്‌ കേട്ടറിഞ്ഞാണ്. ഫുട്ബോൾ താരം സത്യനെ അവതരിപ്പിച്ചതും അങ്ങനെത്തന്നെ. ഇതെല്ലാം ദൈവാനുഗ്രഹമായാണ് താൻ കാണുന്നതെന്നും ജയസൂര്യ പറഞ്ഞു.

Content Highlights: jayasurya says Malayalamaudience are very critic, Sharjah literature festival


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented