'സണ്ണി' എത്തുന്നു, ഒറ്റയ്ക്ക് !; ഇന്ന് അര്‍ധരാത്രിയില്‍


ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു.

Sunny Movie

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി ' ബുധനാഴ്ച അര്‍ദ്ധരാത്രിയിന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്. ഒരു കഥാപാത്രം മാത്രമേ ഈ ചിത്രത്തിലുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്.

'ഇപ്പോള്‍ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്. മറ്റൊരു സാഹചര്യത്തില്‍ പറയാന്‍ ഒട്ടും ധൈര്യമില്ലാത്ത സബ്ജക്റ്റ് ഉള്ള കുറേയേറെ പ്രത്യേകതയുള്ള ചിത്രമാണ് ' സണ്ണി '- സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസൈനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍, സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Jayasurya Ranjith Shankar Movie Sunny to release in Amazon prime Video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022

Most Commented