യസൂര്യയെ കേന്ദ്രകഥാപാത്രമാക്കി കെ.എസ്.ബാവ സംവിധാനം ചെയ്യുന്ന അപ്പോസ്തലന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തുവിട്ടത്. 

"ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ് , അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണ്. നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ, ദൈവത്തോട് ഞാൻ നന്ദി പറയുകയായിരുന്നു, ഇത് എന്നിലേക്ക് എത്തിച്ചതിന്. ഈ 'അപ്പോസ്തലൻ' ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്.

എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകൾ". പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ജയസൂര്യ കുറിച്ചു.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന അപ്പോസ്തലന്‍റെ ചിത്രീകരണം ഫെബ്രുവരിയില്‍ കൊച്ചിയില്‍ ആരംഭിക്കും. കൊച്ചിക്ക് പുറമേ മൊറാക്കോ, സിറിയ, ഇറ്റലി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും.യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രത്തിന്റെ കഥയെന്ന് നിർമാതാവ് അരുൺ നാരായൺ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി.  മലയാളത്തില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ക്ക് പുറമേ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു അഡ്വഞ്ചര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്‍റെ കഥ കെ.എസ് ബാവ, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ്. 

Aposthalan

Content Highlights : Jayasurya New Movie Aposthalan directed  by KS Bhava Arun Narayan Productions