യസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം 'അന്വേഷണ'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ നവാഗതനായ ഫ്രാന്‍സിസ് തോമസ് ആണ്. ലില്ലിക്ക് ശേഷം പ്രശോഭ് ഒരുക്കുന്ന ചിത്രമാണിത്. സത്യം എല്ലായ്പ്പോഴും വിചിത്രമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.

സുജിത് വാസുദേവാണ് ഛായാഗ്രഹണം.. ഇ4  എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറില്‍ മുകേഷ്.ആര്‍.മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു ഫാമിലി ത്രില്ലര്‍ ആയാണ് അണിയിച്ചൊരുക്കുന്ന ചിത്രം സെപ്തംബറില്‍ പുറത്തിറങ്ങും

അന്വേഷണത്തെ കൂടാതെ നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന ആട് സീരിസിന്റെ 3ഡി വേര്‍ഷന്‍, രാജേഷ് മോഹനന്‍ തൃശ്ശൂര്‍ പൂരം, പ്രജേഷ് സെന്‍ ഒരുക്കുന്ന വെള്ളം, നടന്‍ സത്യന്റെ ജീവിതം പറയുന്ന ബയോപിക്, വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പേരിടാത്ത ചിത്രം, വി.കെ പ്രകാശ് ഒരുക്കുന്ന ഇ ശ്രീധരന്റെ ജീവിതകഥ എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇതുകൂടാതെ ഗിരീഷ് നായര്‍ ഒരുക്കുന്ന പൂഴിക്കടകന്‍ എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും താരം എത്തുന്നുണ്ട്.  

Jayasurya

Content Highlights : Jayasurya New Movie Anveshanam Directed By Prasobh Vijayan