ഇത് ജയസൂര്യയ്ക്കു മാത്രമല്ല, മലയാളത്തിനും അഭിമാന നിമിഷമായിരുന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ ജയസൂര്യയുടെ മനസ്സില്‍ നിറഞ്ഞ പുഞ്ചിരിയായിരുന്നു. സദസ്സില്‍ ഭാര്യ സരിതയും മകനും ആ കാഴ്ച കണ്‍കുളിര്‍ക്കെ കണ്ടു. ജയസൂര്യ തന്നെ ഈ അഭിമാന നിമിഷത്തിന്റെ വീഡിയോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. സുസു സുധി വാത്മീകം, ലുക്ക ചുപ്പി എന്നിവയിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ് ജയസൂര്യ കരസ്ഥമാക്കിയത്.