Jayasuryaദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അമിതാഭ് ബച്ചന്റെ പേരിനൊപ്പം തന്റെ പേരുകൂടി കണ്ടപ്പോള്‍ കിളി പറന്നുപോയെന്ന് ജയസൂര്യ. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജയസൂര്യ തന്റെ അനുഭവം പങ്കുവച്ചത്. നിങ്ങളുടെ സിനിമാമോഹം ആത്മാര്‍ഥമാണെങ്കില്‍ ഒരു ദിവസം സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നാണ് തന്റെ നേട്ടം കാണിച്ചുതരുന്നതെന്നും ജയസൂര്യ പറയുന്നു.

വീഡിയോ സന്ദേശത്തില്‍ നിന്ന്: 
''എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്നെനിക്ക് അറിയില്ല. ഇന്നത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍, അമിതാഭ് ബച്ചന്റെ പേരിന്റെ കൂടെ എന്റെ പേര് കണ്ടപ്പോള്‍... ദൈവമേ കിളി പറന്നുപോയി. വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ഞാന്‍ ഇന്ന് ഒരു ദേശീയ അവാര്‍ഡിലേക്ക് എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യം പറയാന്‍ പറ്റും. സിനിമ സ്വപ്‌നം കണ്ട് നടക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും അവരവര്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ പറ്റും. അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ഞാന്‍''

Posted by Jayasurya on Monday, 28 March 2016