മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്‌ത് വൻ വിജയം കുറിച്ച അമർ അക്ബർ അന്തോണി അഞ്ച് വർഷം പിന്നിടുമ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ വീണ്ടുമൊന്നിക്കുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യ, സലിം കുമാർ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
❤️❤️❤️
Posted by Jayasurya on Friday, 16 October 2020
തിരക്കഥ സുനീഷ് വാരനാടാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസാണ് നിർമാണം. സുജിത് രാഘവ് ആർട്ട് ഡയറക്ടറായും ബാദുഷാ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. ജയസൂര്യ, സലിം കുമാർ, നമിത പ്രമോദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ പത്തിന് ചിത്രീകരണം ആരംഭിക്കും.
2015 ഒക്ടോബർ പതിനാറിനാണ് അമർ അക്ബർ അന്തോണി പ്രേക്ഷകരിലേക്ക് എത്തിയത്. ജയസൂര്യയ്ക്കും നമിതയ്ക്കും പുറമേ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കെ.പി.എ.സി ലളിത, ശ്രീരാമൻ, ശശി കലിംഗ, സൃന്ദ, ബേബി മീനാക്ഷി, രമേഷ് പിഷാരടി, ബിന്ദു പണിക്കർ, അബു സലീം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു.
Content Highlights: Jayasurya Nadirsha Team Up again after, Amar Akbar Anthony, five years of Amar Akbar Anthony