യസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ഈശോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹ  പുറത്തുവിട്ടത്.

മഴ നിറഞ്ഞ അന്തരീക്ഷത്തില്‍ ഒരു വാഹനത്തിന്റെ ഗ്ലാസ് തുറക്കുന്നതും അവിടെ ജയസൂര്യയുടെ മുഖം കാണിക്കുന്നതുമാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളില്‍ നിന്നല്ല എന്ന ടാഗ് ലൈനും ഉണ്ട്.

 ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ്​ സിനിമ നിർമിക്കുന്നത്​. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ  എൻ എം ബാദുഷ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ്.

ഛായാഗ്രഹണം റോബി വര്‍ഗീസ്​ രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ്​ സംഗീതം പകരുന്നത്​. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യർ, ആക്ഷൻ- ജോളി ബാസ്റ്റിൻ, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീർ, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈൻ-10പോയിന്റ്സ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ് .

Content Highlights: Jayasurya Nadirsha news Movie, Motion poster, Eesho Movie