ജയസൂര്യയുടെ 'ഈശോ' ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു


Eesho second look poster

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രം ഒടിടി റിലീസിനെത്തുന്നു. ഒക്ടോബര്‍ 5 ന് സോണി ലീവ് പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.

ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈന്‍-10പോയിന്റ്സ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ്.

Content Highlights: Jayasurya Eesho film to release in Sony Liv OTT Platform Namitha Pramod Nadirshah Jaffer idukki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented