കന്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ജയസൂര്യ ഇത്രയും വിചാരിച്ചില്ല. ഒരു ഹ്രസ്വചിത്രം. ആദിയുടെ ആദ്യത്തെ സംരംഭം. സംവിധാനവും എഡിറ്റിങ്ങുമെല്ലാം അദ്വൈത് ജയസൂര്യ എന്ന ഈ പത്തു വയസ്സുകാരന്‍ തന്നെ. ഗുഡ് ഡെ എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം പറയുന്നത് ഒരു കുട്ടിയുടെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷത്തിന്റെ കഥയാണ്. മനോഹരമായ സന്ദേശം പകര്‍ന്നുനല്‍കുന്ന ചിത്രത്തിലെ നായകനും മരട് ഗ്രിഗേറിയന്‍ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആദി തന്നെ.

പക്ഷേ, ഈ ഹ്രസ്വചിത്രത്തേക്കാള്‍ വലിയൊരു സര്‍പ്രൈസാണ് ആദി അച്ഛനുവേണ്ടി ഒരുക്കിവച്ചിരുന്നു. അച്ഛനെ സോമനാക്കിയ സര്‍പ്രൈസ്. ചിത്രം ലോഞ്ച് താന്‍ തന്നെ ലോഞ്ച് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ മകന്‍ പറഞ്ഞ ഉത്തരം കേട്ട് ജയസൂര്യ ഒന്ന് ഞെട്ടി. ഓ... വേണ്ടഛാ... ദുല്‍ഖര്‍ ചെയ്ത തന്നാ മതി. ദുല്‍ഖര്‍ തിരക്കിലാണെന്ന് പറഞ്ഞപ്പോള്‍ പിന്നെയും വന്നു ഞെട്ടുന്ന മറുപടി. ഇല്ലച്ചാ... വരും എനിക്ക് വേണ്ടീട്ടാന്ന് പറ... ഞാന്‍ കട്ട ഫാനല്ലേ... കുഞ്ഞ് ആരാധകന്റെ വിളി ദുല്‍ഖര്‍ തള്ളിക്കളഞ്ഞില്ല. ഹ്രസ്വചിത്രത്തിന്റെ പ്രകാശനം ആര്‍ഭാടമായി തന്നെ ചെയ്തു.

ഇപ്പോള്‍ അച്ഛന്‍ ജയസൂര്യയ്ക്ക് മറ്റൊരു സംശയമാണ്. അവന്‍ ഒരു ഭാവി സംവിധായകന്‍ ആകുമ്പോ ആരായിരിക്കും ഹീറോ എന്നതാണ് ഇപ്പോഴത്തെ എന്റെ ചിന്ത സോമനോ... അതോ ദുല്‍ഖറോ...

ചിത്രത്തിന്റെ യൂട്യൂബ് ലിങ്കിനൊപ്പം ജയസൂര്യ തന്നെയാണ് ഇക്കാര്യം കുറിച്ചത്.

ആദിയുടെ ഹ്രസ്വചിത്രം പ്രകാശനം ചെയ്യാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ദുല്‍ഖറും പങ്കുവച്ചിട്ടുണ്ട്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ എന്റെ ആദ്യ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. അതൊക്കെ പക്ഷേ, തീര്‍ത്തും അമച്വര്‍ ആയിരുന്നു. എന്നാല്‍, ആദിയുടേത് നല്ല മികവ് പുലര്‍ത്തുന്നതാണ്. നല്ലൊരു സന്ദേശവുമുണ്ട് അതില്‍. ആദി നിന്നോയോര്‍ത്ത് അഭിമാനം തോന്നുന്നു. നല്ലൊരു അഭിനേതാവ് കൂടിയാണു നീ. ഓമനത്തമുള്ള ഭാവങ്ങള്‍... ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രയാഗ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. എബി ടോം സിറിയക്ക് സംഗീതം നല്‍കി. ടോണി ബാബുവാണ് സൗണ്ട് ഡിസൈന്‍. ആദിക്ക് പുറമെ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, ജാഫര്‍, അനന്തു, സജീവ് എന്നിവും അഭിനയിച്ചിട്ടുണ്ട്.

ഇത് പൂര്‍ണമല്ല, തെറ്റുകുറ്റങ്ങള്‍ പൊറുത്ത് പ്രോത്സാഹിപ്പിക്കണേ എന്ന് അപേക്ഷിച്ചുകൊണ്ടാണ് അച്ഛനും അമ്മയും വേദയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം തുടങ്ങുന്നത്.

ജയസൂര്യയുടെ ഫെയസ്ബുക്ക് പോസറ്റ്

മോന്‍ ആദ്യായിട്ട് ഒരു ഷോര്‍ട്ട് ഫിലിം Direct ചെയ്തു എഡിറ്റിങ്ങും മൂപ്പരു തന്നെ... work എല്ലാം കഴിഞ്ഞപ്പോ ഞാന്‍ പറഞ്ഞു... ആദി... നിനക്ക് ഒരു ഉഗ്രന്‍ ടurprise ഉണ്ട്... എന്താ .... അഛാ.... ഈ Short film നിനക്ക് ആരാ Launch ചെയ്യണേന്ന് അറിയോ....
ഇല്ല ഛാ... ആരാ... ???
ഞാന്‍....ഞാന്‍ ചെയ്ത് തരാം നിനക്ക് വേണ്ടി....
ഓ.... വേണ്ട ഛാ... ദുല്‍ഖര്‍ ചെയ്ത് തന്നാ മതി... (അങ്ങനെ അഛന്‍ സോമനായി...) ഞാന്‍ പറഞ്ഞു.. ഹേയ് .. അവനൊക്കെ നല്ല തിരക്കിലാ അവനൊന്നും വരില്ല ... ഹേയ് ഇല്ലച്ചാ.. വരും എനിയക്ക് വേണ്ടീട്ടാന്ന് പറ.... ഞാന്‍ കട്ട ഫാനല്ലേ..... ഞാന്‍ അങ്ങനെ D.Q നെ വിളിച്ച് കാര്യം പറഞ്ഞു അവന്‍ പറഞ്ഞു പിന്നെന്താ ചേട്ടാ ഞാന്‍ വരാല്ലോന്ന്... അവന്‍ നമ്മുടെ ആളല്ലേന്ന് .... ( അങ്ങനെ അച്ചന്‍ വീണ്ടും ....) 
എന്തായാലും നിന്റെ തിരക്കുകള്‍ മാറ്റി വെച്ച് നീ ഓടി വന്നല്ലോടാ .... ഒരു പാട് ഒരുപാട് നന്ദി... 
ഒരു 10 വയസ്സുകാരന്റെ ബുദ്ധിയ്ക്കുള്ളതേ ഉള്ളൂ അങ്ങനെ കണ്ടാ മതീട്ടോ....
NB :എന്തായാലും ഇവന്‍ ഒരു ഭാവി സംവിധായകന്‍ ആകുമ്പോ ആരായിരിയ്ക്കും Hero എന്നതാണ് ഇപ്പൊഴത്തെ എന്റെ ചിന്ത സോമനോ .... അതോ ദുല്‍ഖറോ....