കുഞ്ഞുനാള്‍ മുതലുള്ള സ്‌നേഹം; ആരാധികയെ ചേര്‍ത്ത് പിടിച്ച് ജയസൂര്യ


ജയസൂര്യ നിതു ജസ്റ്റിനൊപ്പം

സിനിമാ ജീവിതത്തില്‍ നായകനായി രണ്ട് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിടാതെ പിന്തുടരുന്ന ആരാധികയുടെ സ്‌നേഹത്തെക്കുറിച്ച് നടന്‍ ജയസൂര്യ. ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനായെത്തിയത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രം 2002 ലാണ് പുറത്തിറങ്ങിയത്. അന്ന് മുതല്‍ ജയസൂര്യയുടെ കടുത്ത ആരാധികയായ നീതു ജസ്റ്റിനെക്കുറിച്ചാണ് ജയസൂര്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ബാല്യകാലം മുതല്‍ നീതു ജയസൂര്യയുടെ ആരാധികയായത് എങ്ങിനെയാണെന്ന് മനോഹരമായ ഒരു ചെറിയ കാര്‍ട്ടൂണ്‍ വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. അവിചാരിതമായി ജയസൂര്യ നീതുവിനെ വിളിച്ചതും നേരില്‍ കാണാന്‍ എത്തിയപ്പോള്‍ കണ്ണ് നിറഞ്ഞതുമെല്ലാം വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

'20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമയിലൂടെ ഞാന്‍ സിനിമാജീവിതത്തില്‍ പിച്ചവെച്ച് തുടങ്ങുമ്പോള്‍ ഞാന്‍ പോലും അറിയാതെ എനിക്ക് ആ കുഞ്ഞ് മനസ്സില്‍ സ്ഥാനം നല്‍കിയ ആളാണ് നീതു ജസ്റ്റിന്‍. 20 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം , നീതു എനിക്ക് തന്ന ഈ സമ്മാനത്തിലുണ്ട് ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ'- വീഡിയോ പങ്കുവച്ച് ജയസൂര്യ കുറിച്ചു.

Content Highlights: Jayasurya actor about his Fan Neethu Justin shares a cartoon video. Instagram post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented