-
നായകനാണോ കേന്ദ്രകഥാപാത്രമാണോ എന്നു നോക്കിയല്ല,അഭിനയപ്രാധാനമുള്ള വേഷങ്ങൾ സ്വീകരിക്കുന്നതെന്ന് നടൻ ജയസൂര്യ. ഒ.ടി.ടി പ്ലാറ്റ് ഫോമിലൂടെ പ്രദർശനത്തിനെത്തിയ സൂഫിയും സുജാതയുടേയും വിശേഷങ്ങൾ പങ്കുവച്ചു മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരു മ്യൂസിക്കൽ ലൗസ്റ്റോറിയാണ് സൂഫിയും സുജാതയും,സിനിമയിൽ നായകനും വില്ലനും സ്നേഹം തന്നെ,കൊറോണ സൃഷ്ടിച്ച ഭീതിക്കിടയിലും പ്രേക്ഷകർക്ക് തെല്ല് ആശ്വാസം നൽകാൻ ചിത്രത്തിനായെന്നു കേൾക്കുന്നതിൽ സന്തോഷമുണ്ട്-ജയസൂര്യ പറഞ്ഞു.
സൂഫിയും സുജാതയിലും ഒരു മുഴുനീള വേഷമല്ലാതിരുന്നിട്ടും ഇത്തരം സിനിമകളുടെ ഭാഗമാകാനുള്ള തീരുമാനത്തെക്കുറിച്ചും ജയസൂര്യ മനസ് തുറന്നു
"ഒരു സിനിമയുടെ കഥ ഇഷ്ടമാകുമ്പോൾ കഥാപാത്രം നമ്മളുമായി ചേർന്നുനിൽക്കുന്നതായി തോന്നുമ്പോൾ, അതിന്റെ വലുപ്പം നോക്കിയല്ല സ്വീകരിക്കുന്നത്. സമാന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. മങ്കിപെൻ എന്ന ചിത്രത്തിലെ വേഷം അത്തരത്തിലൊന്നായിരുന്നു മറ്റൊരു നടൻ പറ്റില്ലയെന്ന് പറഞ്ഞ് ഒഴിവാക്കിയവേഷമായിരുന്നു അത്. പക്ഷെ എനിക്ക് കഥ കേട്ടപ്പോൾ പെട്ടെന്ന് ഉൾക്കൊളളാൻ കഴിഞ്ഞു. ഇയ്യോബിന്റെ പുസ്തകത്തിലെ അംഗൂർ റാവുത്തറും എട്ടോ ഒൻപതോ സീനുകളിൽ മാത്രം വന്നുപോകുന്ന കഥാപാത്രമാണ്. പക്ഷെ ഈ സിനിമകളെല്ലാം എന്നാൽ കണ്ടുകഴിയുമ്പോൾ അവയെല്ലാം പ്രേക്ഷകമനസ്സിൽ തന്നെ നിൽക്കുമെന്നുറപ്പുണ്ട്.
സൂഫിയും സുജാതയിലെ രാജീവും അത്തരത്തിലൊരു വേഷമാണ്.രാജീവിനെ മാറ്റിനിർത്തി സിനിമകാണാനാവില്ല, കഥ പൂർണ്ണമാകുന്നതിൽ അയാളുടെ സാന്നിധ്യവും സ്വാധീനവും വലുതാണ്".
Content Highlights : Jayasurya About Sufiyum Sujathayum Aditi Rao Hydari, Vijay babu, Dev Mohan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..