യസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനത്തില്‍ 2018-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതിസൂക്ഷ്മമായ ഭാവാഭിനയത്തിലൂടെയും ശരീരചലനത്തിലൂടെയും ജയസൂര്യ പ്രേക്ഷകരെ വിസ്മയിപ്പിച്ചപ്പോള്‍ അതിനുള്ള അംഗീകാരമെന്നോണം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ജയസൂര്യയെ തേടിയെത്തി. ഞാന്‍ മേരിക്കുട്ടി പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ തികയുന്ന അവസരത്തില്‍ മേരിക്കു്ട്ടിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ജയസൂര്യ.

ജയസൂര്യയുടെ കുറിപ്പ് വായിക്കാം

എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന  'മേരിക്കുട്ടി' ആദ്യത്തെ 3 ദിവസം ഇവള്‍ എന്നിലേക്ക് പ്രവേശിച്ചില്ല.. എനിക്ക് ഇത് അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും എന്നില്‍ നിന്നും ഇവള്‍ തകര്‍ത്തെറിഞ്ഞു. പ്രാര്‍ത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവള്‍ക്ക് മുന്നില്‍ അല്ലെങ്കില്‍ ഞാന്‍ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍, ആ 'ശക്തി' എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല, മറിച്ച്  അനുഭവിക്കാനുള്ള അവസരം തന്നു. നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വര്‍ഷം. (ഇതിലെ എനിക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു സീന്‍ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു) 

Content Highlights: Jayasurya about Njan Marykutty  third anniversary Ranjith Shankar