ടന്‍ ഗോകുലന്റെ വിവാഹവാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഈ നടനെ ഗോകുലന്‍ എന്നു പറഞ്ഞാല്‍ വളരെ ചുരുക്കം പേര്‍ക്കേ മനസ്സിലാകൂ. ജിംബ്രൂട്ടനെന്നാണ് ഗോകുലന്‍ സിനിമാക്കാര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും അറിയപ്പെടുന്നത്. 

പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ നന്ദന്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന് സുധാകരന്‍ എന്ന പേര് നല്‍കിയിരുന്നു. എന്നാല്‍ ഗോകുലന്റെ കഥാപാത്രത്തിന് അതുവരെ പേരൊന്നും ആയിരുന്നില്ല. വാട്ട് ആപ്പില്‍ വൈറലായി വന്ന ഒരു ഓഡിയോ ക്ലിപ്പില്‍ നിന്നാണ് ആ പേര് തന്റെ മനസ്സില്‍ പതിഞ്ഞതെന്നും ജയസൂര്യ പറയുന്നു.

'ജിംബ്രൂട്ടന്‍ ജനിച്ചത് പുണ്യാളനില്‍ നിന്നാണ്.' ജയസൂര്യ പറയുന്നു. 'പുണ്യാളന്റെ സ്‌ക്രിപ്റ്റിംഗ് നടക്കുന്ന സമയമാണ്. അന്ന് വാട്ട്‌സ്ആപ്പില്‍ ചില പ്രത്യേക തരം ഓഡിയോക്ലിപ്പുകള്‍ പ്രചരിച്ചിരുന്നു. ആളുകള്‍ തമാശയായി ചുമ്മാ വൈറലാക്കാന്‍ വേണ്ടി അയയ്ക്കുന്നതാണ്. ആളുകള്‍ തമ്മിലെ അവ്യക്തമായ ഫോണ്‍ സംഭാഷണങ്ങള്‍. തൃശൂര്‍ക്കാര്‍ക്കിടയിലെ അത്തരമൊരു സംഭാഷണത്തിന്റെ ക്ലിപ്പ് കേള്‍ക്കാനിടയായി. 'ഞാന്‍ ജിംബ്രൂട്ടനാണ്' എന്ന് തനി തൃശൂര്‍ഭാഷയിലുള്ള സംസാരം കേട്ടപ്പോള്‍ നല്ല തമാശ തോന്നി. ഗോകുലന് നമുക്കീ പേരിടാമെന്ന് രഞ്ജിത്തിനോടു പറഞ്ഞു. ഇപ്പോഴും അവനെ എല്ലാവരും വിളിക്കുന്നത് ജിംബ്രൂട്ടനെന്നാണ് എന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്.. വിവാഹത്തിന് പ്രത്യേക ക്ഷണമുണ്ടായിരുന്നു. ഗോകുലനെയും ഭാര്യയെയും ഫോണില്‍ വിളിച്ച് വിവാഹ മംഗളാശംസകള്‍ നേര്‍ന്നു.'

Content Highlights : jayasurya about actor gokulan goku on his wedding jimbrootan punyalan agarbathis