ജയശ്രീ രാമയ്യ 2020 ജൂൺ 23 ന് ഫെയ്‌സ്ബുക്കിൽ കുറിച്ച വാചകങ്ങൾ
ബെംഗളൂരു: 'ഞാന്‍ നിര്‍ത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...'- 2020 ജൂണ്‍ 23 നായിരുന്നു ജയശ്രീ ഇത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നടി പബ്ലിസിറ്റി സ്റ്റണ്ട് നടത്തുകയാണെന്ന് പറഞ്ഞ് അന്ന് ഒരുപാടാളുകള്‍ വിമര്‍ശിച്ചു. ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു അവർ . സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജയശ്രീയുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നുവെങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമായിരുന്നു.
മഗഡി റോഡിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ജയശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു.
താനിതെല്ലാം ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്ല. പക്ഷേ വിഷാദവുമായി പൊരുതാന്‍ സാധിക്കുന്നില്ലെന്നും തന്റെ മരണം മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി ജൂലൈ 25 ന് താരം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരാധകരുമായി സംസാരിച്ചിരുന്നു. വ്യക്തിപരമായി നിരവധി പ്രശ്‌നങ്ങളിലൂടെയാണ് താന്‍ കടന്നു പോകുന്നത്, കുട്ടിക്കാലം മുതല്‍ വഞ്ചിക്കപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നു പുറത്തുകടക്കാന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും- ജയശ്രീ വ്യക്തമാക്കിയിരുന്നു
കന്നഡ ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥിയായിരുന്നു ജയശ്രീ. മോഡലിങ് രംഗത്തു നിന്നാണ് ജയശ്രീ സിനിമയിലേക്ക് എത്തുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Jayasree Ramaiah Kannada actress found hanging suspect suicide, her facbook post controversy, depression
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..