വിരുഗമ്പാക്കത്തുള്ള പോളിങ് ബൂത്തിൽ വോട്ട് ചെയ്തതിനുശേഷം നടൻ ജയറാം ഭാര്യ പാർവതി, മക്കളായ കാളിദാസൻ, മാളവിക എന്നിവർ
ചെന്നൈ: രണ്ടരപ്പതിറ്റാണ്ടായി തമിഴ്‌നാട്ടിൽ വോട്ടുരേഖപ്പെടുത്തുന്ന നടൻ ജയറാം ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാവിലെതന്നെ വിരുഗമ്പാക്കത്തെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
ഭാര്യ പാർവതി, മക്കളായ കാളിദാസൻ, മാളവിക എന്നിവർക്കൊപ്പം എത്തിയായിരുന്നു വോട്ട് ചെയ്തത്. ആദ്യകാലത്ത് നാട്ടിലായിരുന്നു വോട്ടുചെയ്തിരുന്നത്. എന്നാൽ പിന്നീട് ചെന്നൈയിൽ സ്ഥിരതാമസമാക്കിയതോടെ വോട്ടും ഇവിടേക്ക് മാറ്റി.
എവിടെയായിരുന്നാലും വോട്ടുചെയ്യാൻ എത്തുമെന്ന് ജയറാം പറഞ്ഞു. ഇതു നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സിനിമാതാരങ്ങൾ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കേരളത്തിലും ഇവിടെയും മത്സരിക്കുന്നവർ എല്ലാവരും സുഹൃത്തുകളാണെന്നായിരുന്നു ജയറാമിന്റെ പ്രതികരണം.
Content Highlights: Jayaram, Parvathy, Kalidas, Malavika cast their vote in Chennai, Tamilnadu Election
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..