ജയറാമിനെ നായകനാക്കി ലിയോ തദ്ദേവൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് 'ലോനപ്പന്റെ മാമ്മോദീസ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ജയറാം പ്രകാശനം ചെയ്തു.

leo

പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യു നിര്‍മിക്കുന്ന ചിത്രത്തില്‍ അന്ന രേഷ്മ രാജന്‍, കനിഹ എന്നിവരാണ് നായികമാര്‍. 

ഇവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ഹാരിഷ് കണാരന്‍, ഇന്നസെന്റ്, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീര്‍ സുരേന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

jayaram leo taddeus new movie Lonappante Mammodisa anna reshma rajan kaniha