ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. അയ്യര്‍ ദി ഗ്രേറ്റ് എന്ന വിശേഷണത്തോടെയാണ് ജയറാം ചിത്രത്തില്‍ എത്തുന്നത്. 

നേരത്തെ ജയറാമിനെ നായകനാക്കി തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങള്‍ കണ്ണന്‍ താമരക്കുളം ഒരുക്കിയിട്ടുണ്ട്. എല്ലാവരുടെയും പിന്തുണ കൂടെ ഉണ്ടാകണമെന്നും ചിത്രീകരണം തുടങ്ങുന്ന തിയതിയും  കൂടുതല്‍ വിവരങ്ങളും പിന്നാലെ അറിയിക്കുമെന്നും സംവിധായകന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

ജയറാമിനെ കൂടാതെ ബൈജു സന്തോഷും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. ഒപ്പം ഹരീഷ് കണാരന്‍, ധര്‍മജന്‍, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍, പ്രജോദ് കലാഭവന്‍, മിയ, ഷീലു എബ്രഹാം, ഷംന കാസിം, പാര്‍വതി നമ്പ്യാര്‍ , ലെന, തെസ്‌നിഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു

kannan thamarakkulam

jayaram

Content Highlights : Jayaram Kannan thamarakkulam New Movie Pattabiraman